വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഒക്‌ടോബര്‍ 15 മുതല്‍ വിസ അനുവദിക്കുമെന്ന് കേന്ദ്രം. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കാണ് ആദ്യം വിസ അനുവദിക്കുക. നവംബര്‍ 15 മുതല്‍ സാധാരണ വിമാനങ്ങളില്‍ എത്തുന്നവര്‍ക്കും വിസ അനുവദിക്കും.
കോവിഡ് കേസുകളില്‍ കുറവുണ്ടാകുന്ന സാഹചര്യത്തിലാണ് വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്ന വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു.
Content Highlights: Foreign Tourists Allowed Nov 15, Oct 15 For Those On Chartered Flighst