ഗ്രേഡി കര്‍ട്ടിസ് ലോംഗ് അന്തരിച്ചു

By: 600002 On: May 14, 2026, 8:36 AM



 

പി പി ചെറിയാന്‍

ഡാളസ്: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സി. വി. സാമുവലിന്റെ ചെറുമക്കളുടെ പിതാവ് ഗ്രേഡി കര്‍ട്ടിസ് ലോംഗ് (47) അന്തരിച്ചു. മെയ് 11, തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപ്രതീക്ഷിത അന്ത്യം.

ഗ്രേഡി ലോംഗിന്റെ വിയോഗവാര്‍ത്ത കുടുംബം അതീവ ദുഃഖത്തോടെയാണ് പങ്കുവെച്ചത്. പരേതനായ കര്‍ട്ടിസ് ലോംഗിന്റെയും ലിന്‍ഡ ലോംഗിന്റെയും മകനാണ്. പാരീസ് ആണ് പത്‌നി. പ്രിയ, ജൂഡ, അശ്രിയ എന്നിവര്‍ മക്കളാണ്. ഗ്രെഗ്, ഗ്രേയ്‌സണ്‍ എന്നിവര്‍ സഹോദരങ്ങളാണ്.

തിങ്കളാഴ്ച രാവിലെ 6:40-ഓടെയാണ് മരണവിവരം പുറത്തുവരുന്നത്. കുഞ്ഞുങ്ങളുടെ കരച്ചിലോടെ ലഭിച്ച ആ ഫോണ്‍ കോള്‍ ജീവിതത്തെ തകര്‍ക്കുന്നതായിരുന്നുവെന്ന് കുടുംബം കുറിച്ചു. ആഴത്തിലുള്ള ദൈവവിശ്വാസവും ക്രിസ്തീയ പ്രത്യാശയും മുറുകെ പിടിച്ചുകൊണ്ട് ഈ തീരാനഷ്ടത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങള്‍.

ഗ്രേഡി ലോംഗിന്റെ നിര്യാണത്തില്‍ വിവിധ സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.