തൃശൂര്‍ ഇക്കണ്ടവാര്യര്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം

By: 600002 On: May 14, 2026, 8:05 AM



 

പി പി ചെറിയാന്‍

തൃശൂര്‍/ഡാളസ്: നഗരത്തിലെ ഇക്കണ്ടവാര്യര്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് അപ്‌സര ഗാര്‍ഡന്‍സ് ഹൗസ് നമ്പര്‍ ആറില്‍ താമസിക്കുന്ന റിട്ട. അധ്യാപിക ലിന്‍സി ജോണ്‍സണ്‍ (57) ആണ് അന്തരിച്ചത്.

ഡാളസിലെ ലിജു ആന്റണിയുടെ സഹോദരിയാണ് പരേത.

ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ലിന്‍സി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഡിവൈഡറില്‍ തട്ടി റോഡിന്റെ മറുഭാഗത്തേക്ക് മറിയുകയും, ഈ സമയം എതിരെ വന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു.

കേന്ദ്ര വുമണ്‍സ് കമ്മിറ്റി ചില്‍ഡ്രന്‍സ് എഡ്യൂക്കേഷന്‍ കോ-ഓര്‍ഡിനേറ്ററായി ഇവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭര്‍ത്താവ്: പി.എ. ജോണ്‍സണ്‍ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍).

മക്കള്‍: എബിന്‍ പി. ജോണ്‍( യു കെ) , വിപിന്‍ പി. ജോണ്‍.(ബാംഗ്ലൂര്‍)

മരുമക്കള്‍: ബ്രെന്റാ ജെയിംസ്, അന്‍ജിത റോസ്.

സംസ്‌കാരം

മൃതദേഹം മേയ് 15 വെള്ളി രാവിലെ 8:00 മണിക്ക് നെല്ലിക്കുന്നിലെ വസതിയില്‍ എത്തിക്കും. സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച വൈകുന്നേരം 5:00 മണിക്ക് പറവട്ടാനി മാര്‍ അദായി ശ്ലീഹ കല്‍ദായ സുറിയാനി പള്ളിയില്‍ (Mar Adhai Sleeha Chaldean Syrian Church) നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കു +919447295074.