ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ തിരഞ്ഞെടുത്ത രാജ്യാന്തര റൂട്ടുകളിലെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുമെന്ന് എയര്‍ ഇന്ത്യ. ചില മേഖലകളിലെ വ്യോമപാത നിയന്ത്രണങ്ങളും റെക്കോര്‍ഡ് തലത്തിലെത്തിയ വിമാന ഇന്ധന വിലയും അടക്കമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് കമ്പനി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഡെല്‍ഹി-ഷിക്കാഗോ, മുംബൈ-ന്യൂയോര്‍ക്ക്, ഡെല്‍ഹി-ഷാങ്ഹായ്, ചെന്നൈ-സിംഗപ്പൂര്‍, ഇവ കൂടാതെ മറ്റ് രണ്ട് റൂട്ടുകളിലുമാണ് താല്‍ക്കാലികമായി സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്.
ചുരുക്കിയ സര്‍വീസുകള്‍ക്കിടയിലും നിലവിലുള്ള പ്രതിസന്ധികളെ അതിജീവിച്ച് ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത യാത്രാനുഭവം നല്‍കാന്‍ എയര്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിമാനക്കമ്പനി കൂട്ടിച്ചേര്‍ത്തു.