ബില്‍റ്റ് ഇന്‍ ക്യാമറയോടുകൂടിയ പുതിയ എയര്‍പോഡുകള്‍ ആപ്പിള്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്നും കമ്പനി അവസാന വട്ട മിനുക്ക് പണികളിലാണെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എഐ സാധ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന ആപ്പിന്റെ ആദ്യ വെയറബിള്‍ ഡിവൈസാകുമിത്.
ഡിവൈസിന്റെ പരിശോധനകളും മറ്റും അവസാന ഘട്ടത്തിലെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓപ്പണ്‍ എഐ, മെറ്റ തുടങ്ങിയ കമ്പനികള്‍ സമാനമായ വെയറബിള്‍ ഡിവൈസുകള്‍ പുറത്തിറക്കാനിരിക്കെ ഇവ തമ്മിലൊക്കെ എന്താകും വ്യത്യാസമെന്ന ആകാംക്ഷയില്‍ കാത്തിരിക്കുകയാണ് ഉപയോക്താക്കള്‍.
ക്യാമറയോട് കൂടിയതെങ്കിലും ഈ പുത്തന്‍ ആപ്പിള്‍ എയര്‍പോഡുകള്‍ സെല്‍ഫിയെടുക്കാനോ വിഡിയോ റെക്കോര്‍ഡ് ചെയ്യാനോ പറ്റുന്നതായിരിക്കില്ല. ആപ്പിളിന്റെ ഇന്റേണല്‍ എഐ അസിസ്റ്റന്റിന്റെ കണ്ണുകള്‍ പോലെയാകും ബില്‍റ്റ് ഇന്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കുക. ഉപയോക്താവിന് ചുറ്റും എന്തെല്ലാം സംഭവിക്കുന്നെന്ന് കണ്ടെത്താനും മനസിലാക്കാനും സിറി സഹായിക്കും.
ഉപയോക്താക്കളുടെ ചുറ്റുപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സിരി ക്യാമറകളില്‍ നിന്നുള്ള കുറഞ്ഞ റെസല്യൂഷന്‍ വിഷ്വല്‍ ഡാറ്റ ഉപയോഗിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.