എന്‍ എസ് എസ് ഓഫ് ബി സി (NSS of BC) യുടെ 2026 വിഷു ആഘോഷം അതിവിപുലമായി നടത്തി 

By: 600002 On: May 12, 2026, 7:20 PM

 

 

എന്‍. എസ്. എസ്. ഓഫ് ബി. സി. (NSS of BC) യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിഷു ആഘോഷം മെയ് 2-ന് ശനിയാഴ്ച North Delta Higher Secondary School ല്‍ സംഘടനയുടെ പ്രസിഡന്റ്  Thampanoor Mohan- ന്റെ അധ്യക്ഷതയില്‍
onourable Minister Mr. Jagrup Brar, Honourable Minister Mr. Ravi Kahlon എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കൂടാതെ, Honourable Premier Mr. David Eby യുടെ വിഷു ആശംസ സന്ദേശവും ചടങ്ങില്‍ വായിച്ചു. വിശിഷ്ടാതിഥികളും, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും സംഘടനയുടെ അംഗങ്ങളാല്‍, എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടി ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നേര്‍ന്നു കൊണ്ട് ആഘോഷപൂര്‍ണമായ  ഒരു  വിഷുക്കണി ഒരുക്കി. തുടര്‍ന്ന്, എന്‍. എസ്. എസ്. കുടുംബത്തിനിടെ മുതിര്‍ന്ന അംഗങ്ങളായ Ms. Sathia Arulanantham, Mr. Thampanoor Mohan, Mr . Sasi Kumar,  ഒത്തുചേര്‍ന്നു  കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം നല്‍കി അനുഗ്രഹിച്ചു. 

 

കേരളീയ തനിമയോടെ ഒരുക്കിയ വിഭവസമൃദ്ധമോയ സദ്യ ചടങ്ങിന് കൂടുതല്‍ മിഴിവേകി. ചടങ്ങില്‍ എന്‍. എസ്. എസ്. ഓഫ് ബി. സി.യുടെ മുതിര്‍ന്ന സ്ഥാപക അംഗമായ  Mr.Unni Oppath S, പ്രസിഡന്റ് Mr.Thampanoor Mohan, പൊന്നാട അണിയിച്ച് ആദരിക്കുകയും ഫലകം സമ്മാനിക്കുകയും ചെയ്തു. . Unni Oppath ,വിഷു ആഘോഷത്തിന്റെ പ്രാധാന്യവും , വരും തലമുറകള്‍ക്കു വേണ്ടി നമ്മള്‍ കാത്തു സൂക്ഷിക്കേണ്ട സംസ്‌കാരത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു സന്ദേശവും സദസ്സിനു കൈമാറി . 


തുടര്‍ന്ന് വിവിധ കലാ വിദ്യാലയങ്ങളിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും, കലാപരിപാടികളും ആഘോഷത്തിന് കൂടുതല്‍ ചാരുത പകര്‍ന്നു. ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങളുടെ സ്‌പോണ്‍സര്‍മാരായ Mr. Sudhir Nair (Rexara Realty Inc.), Ms. Sujatha (Buy N Save Groceries), Mr. Roby Menon (Caterpillar Fun House), Mr. Arukketty Ranganathan (AMC Insurance), Mr. Krishnanand (Anand Immigration) എന്നിവരെയും പ്രസിഡന്റ് Mr. Thampanoor Mohan ചടങ്ങില്‍ അഭിനയിക്കുന്നതിനൊപ്പം ആദരിക്കുകയും ചെയ്തു.  

 

വിഷു ആഘോഷം വിജയകരമായി സംഘടിപ്പിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ Mr. Rahul S. Pillai, Mr. Sanoop Murali, Mr. Sudhir Nair, Mr. Jyothish Kumar, Ms. Chithra Unnikrishnan, Mr. Anoop M.G, Mr. Prashanth O.V., Mr. Ramesh Nair, Mr. Praveen Vishwanath, Mr. Vinayachandran Nair, Mr. Ashwini Kumar എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. എം.സിമാരായ Mr. Sudhir Nair, Ms. Chithra Unnikrishnan എന്നിവരുടെ അവതരണവും ശ്രദ്ധേയമായി. ബ്രിട്ടീഷ് കൊളംബിയയിലെ കേരള സമൂഹത്തിന്റെ ഉന്നമനത്തിനും മലയാളി പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കുന്നതിനുമായി എന്‍. എസ്. എസ്. ഓഫ് ബി. സി. നടത്തുന്ന പ്രവര്‍ത്തനങ്ങളെ Honourable Minister Mr. Jagrup Brar, Honourable Minister Mr. Ravi Kahlon എന്നിവര്‍ അഭിനന്ദിച്ചു. കൂടാതെ, അവര്‍ ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാരിന്റെ Certificate of Recognition Dw SasUpw {]knUâv Mr. Thampanoor Mohan ന് സമ്മാനിച്ചു. 

 

ബ്രിട്ടീഷ് കൊളംബിയയിലെ വിവിധ സാമുദായിക-സാംസ്‌കാരിക  പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പരിപാടികള്‍ അവതരിപ്പിച്ച എല്ലാ കലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും മെമോന്റകളും നല്‍കുകയും ചെയ്തു. Lower Mainlandല്‍ നിന്നുള്ള അംഗങ്ങള്‍ക്കു പുറമെ, Kamloops, Chilliwack, Abbotsford, Langley തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള വിവിധ സാസംകാരിക സംഘടനാ പ്രതിനിധികളും ആഘോഷത്തില്‍ മാറ്റുരച്ചു. എന്‍. എസ്. എസ്സിന്റെ ക്ഷണം സ്വീകരിച്ച് എത്തിയ വിശിഷ്ടാതിഥികള്‍ക്കും സംഘടനയുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും, കൂടാതെ പരിപാടി വിജയകരമാക്കാന്‍ സഹകരിച്ച എല്ലോവര്‍ക്കും സംഘടനയുടെ പേരില്‍ Treasurer Mr. Sanoop Murali നന്ദി രേഖപ്പെടുത്തി.