പ്രസാദ് തീയാടിക്കല്‍
ഫ്രിസ്‌കോ, ടെക്‌സാസ്: നോര്‍ത്ത് ടെക്‌സസിലെ പ്രധാന റിയല്‍ എസ്റ്റേറ്റ് മേഖലകളായ ഫ്രിസ്‌കോ, പ്രോസ്പര്‍, കോളിന്‍ കൗണ്ടി എന്നിവിടങ്ങളില്‍ വീടുകളുടെ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ ഹൗസിംഗ് മാര്‍ക്കറ്റ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രോസ്പെര്‍ മേഖലയിലെ വീടുകളുടെ ശരാശരി വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 5.2% വരെ കുറഞ്ഞതായി സീലോ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രോസ്പറില്‍ ഈ ഇടിവ് 11.5% വരെയും എത്തിയിട്ടുണ്ട്.
ഫ്രിസ്‌കോ നഗരത്തില്‍ വീടുകളുടെ വില ഏകദേശം 1.8% മുതല്‍ 5.1% വരെ കുറഞ്ഞതായി റെഡ്ഫിന്‍ ,സീലോ തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമുകള്‍ വ്യക്തമാക്കുന്നു. വീടുകള്‍ വിറ്റഴിക്കാനുള്ള സമയം കൂടുകയും, വാങ്ങുന്നവര്‍ക്കു കൂടുതല്‍ ചര്‍ച്ചാ ശക്തി ലഭിക്കുകയും ചെയ്തിട്ടുണ്ട്.
കോളിന്‍ കൗണ്ടി മുഴുവന്‍ പരിഗണിക്കുമ്പോള്‍, വീടുകളുടെ ശരാശരി വില്‍പ്പനവിലയില്‍ 4.7% മുതല്‍ 7.2% വരെ ഇടിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിപണിയില്‍ ലഭ്യമായ വീടുകളുടെ എണ്ണം വര്‍ധിച്ചതും, ഉയര്‍ന്ന പലിശനിരക്കുകളും വിപണിയെ ബയേര്‍ ഫ്രണ്ട്ലി മാര്‍ക്കറ്റ് ആയി മാറ്റുന്നുവെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
റിയല്‍ എസ്റ്റേറ്റ് വിശകലനങ്ങള്‍ പ്രകാരം:
.വീടുകള്‍ ഇപ്പോള്‍ കൂടുതല്‍ ദിവസങ്ങള്‍ മാര്‍ക്കറ്റില്‍ തുടരുന്നു,
.നിരവധി വീടുകള്‍ വില കുറച്ച് വീണ്ടും ലിസ്റ്റ് ചെയ്യപ്പെടുന്നു,
.20212022 കാലത്തെ അതിവേഗ വളര്‍ച്ചയ്ക്ക് ശേഷം വിപണി സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.