പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി റെയില്‍വേ

By: 600007 On: Oct 6, 2021, 6:22 PM

പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി റെയില്‍വേ. തിരുവനന്തപുരം ഡിവിഷനില്‍ വ്യാഴം മുതല്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി. കോവിഡ് നിയന്ത്രണത്തിനുമുമ്പ് ഇത് പത്ത് രൂപയായിരുന്നു. സ്‌റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാനാണിതെന്നും 2022 ജനുവരി ആറുവരെയാണ് പുതിയ നിരക്കെന്നും റെയില്‍വേ അറിയിച്ചു. 

കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് തിരുവനന്തപുരം ഡിവിഷനില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിതരണം നിര്‍ത്തിവച്ചിരുന്നു. ബുധന്‍ മുതല്‍ റിസര്‍വേഷന്‍ ആവശ്യമില്ലാത്ത ഒമ്പത് ട്രെയിന്‍ അനുവദിച്ചെങ്കിലും ഇതിന് എക്‌സ്പ്രസ് നിരക്കാണ് ഈടാക്കുന്നത് 

Content highlight: Railway platform ticket rate