പ്രസാദ് തീയാടിക്കല്‍
യുണൈറ്റഡ് കിങ്ഡം: മെയ് 7 ന് നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ ഇന്ന് മെയ് 9 ന് പൂര്‍ണമായി പുറത്തുവന്നതോടെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വലിയ ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. ലേബര്‍ പാര്‍ട്ടി നിരവധി പ്രധാന മണ്ഡലങ്ങളില്‍ പരാജയം നേരിട്ടപ്പോള്‍, റിഫോം യുകെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്ന് സ്വന്തമാക്കി.
കെയിര്‍ സ്റ്റാര്‍മെര്‍ നയിക്കുന്ന ലേബര്‍ പാര്‍ട്ടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം നൈജില്‍ ഫറജ് ഇന്ന് നടത്തിയ പ്രസംഗത്തില്‍ റിഫോം യുകെ യുടെ വിജയം ''ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പുതിയ അധ്യായം'' എന്നാണ് വിശേഷിപ്പിച്ചത്.
വോട്ടര്‍മാരുടെ അസന്തോഷം, ഉയര്‍ന്ന ജീവിതച്ചെലവ്, കുടിയേറ്റ നയം, സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് പ്രധാന രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കാരണമായതെന്ന് വിശകലനക്കാര്‍ പറയുന്നു. പല കൗണ്‍സിലുകളിലും റിഫോം യുകെ യും ഗ്രീന്‍ പാര്‍ട്ടിയും വലിയ നേട്ടങ്ങള്‍ കൈവരിച്ചു.
ഇന്നത്തെ ഫലങ്ങള്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പായി ബ്രിട്ടനിലെ രാഷ്ട്രീയ സമവാക്യങ്ങളെ പൂര്‍ണമായി മാറ്റിമറിക്കാമെന്ന ആശങ്കയും ചര്‍ച്ചയും രാജ്യത്ത് ശക്തമാകുകയാണ്.