ഓണ്‍ലൈന്‍വഴിയുള്ള വിദേശ മദ്യവില്‍പ്പന സംസ്ഥാനത്തെ മുഴുവന്‍ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളിലേക്കും വ്യാപിപ്പിച്ചു. fl.consumerfed.in എന്ന വെബ്സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. ആദ്യ ഇടപാടിന് രജിസ്ട്രേഷന് നിര്‍ബന്ധമാണ്. ഓണ്‍ലൈന്‍വഴി പണം അടയ്ക്കണം. നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന ഒടിപിയുമായി അതത് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളിലെത്തി മദ്യം വാങ്ങാം. ഒടിപി ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ മദ്യം വാങ്ങണം. ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content highlight: Bevco online delivery