കാനഡയിൽ മലയാളികളുടെ പുതിയ മദ്യ ബ്രാൻഡ് 'നീരാവി' വിപണിയിലേക്ക്

By: 600007 On: May 11, 2026, 3:53 AM

ടൊറന്റോ: കാനഡയിലെ മദ്യവിപണിയിൽ തനതായ ശൈലിയുമായി പുതിയ മദ്യ ബ്രാൻഡ് 'നീരാവി' (Neeraavi) പുറത്തിറങ്ങി. കനേഡിയൻ മലയാളി സംരംഭകരുടെ കൂട്ടായ്മയിൽ നിന്നും പിറവിയെടുത്ത ഈ ബ്രാൻഡ്, ഗുണമേന്മയിലും അവതരണത്തിലും വ്യത്യസ്തത പുലർത്തിക്കൊണ്ടാണ് കനേഡിയൻ വിപണിയിൽ ശ്രദ്ധ നേടുന്നത്. 2023-ൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചെങ്കിലും, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കുടുംബ പാരമ്പര്യത്തിന്റെ കഥയാണ് നീരാവിക്ക് പറയാനുള്ളത്. സ്ഥാപകരിലൊരാൾക്ക് തന്റെ പിതാവിൽ നിന്ന് പകർന്നു കിട്ടിയ പുരാതനമായ ഒരു പാചകക്കൂട്ടാണ് ഈ ബ്രാൻഡിന്റെ അടിസ്ഥാനം. ഒന്റാരിയോ മലയാളികളായ ജിജോ മാത്യു ( മാവേലിക്കര), രതീഷ് ( ഹരിപ്പാട്), സതീഷ് ( വയനാട്), വൈശാഖ്( കോഴിക്കോട്) എന്നീ നാല് മലയാളികാളാണ് പുതിയ സംരഭത്തിന് പിന്നിൽ. 

പരമ്പരാഗതമായ രുചിക്കൂട്ടുകളെ ആധുനികമായ നിർമ്മാണ രീതികളുമായി സമന്വയിപ്പിച്ചാണ് നീരാവി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഒന്റാരിയോ ഉൾപ്പെടെയുള്ള പ്രവിശ്യകളിലെ മലയാളി സമൂഹത്തിനിടയിലും വിദേശികൾക്കിടയിലും ഇതിനോടകം തന്നെ നീരാവി ചർച്ചയായിക്കഴിഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള നിർമ്മാണ പ്രക്രിയ വഴി ഉയർന്ന ഗുണമേന്മയും, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇന്ത്യൻ പൈതൃകത്തെ ഓർമ്മിപ്പിക്കുന്ന ബ്രാൻഡിംഗ് എന്നിവയും നീരാവിയുടെ പ്രത്യേകതകളാണ്.

വ്യത്യസ്തമായ മൂന്ന് സിഗ്നേച്ചർ ബ്രാൻഡുകളാണ് നീരാവി വിപണിയിൽ എത്തിച്ചിരിക്കുന്നത്
നീരാവി ഗോൾഡ് (NEERAAVI GOLD): ബ്രാൻഡിന്റെ ഏറ്റവും വലിയ ആകർഷണമായ 46% ആൽക്കഹോൾ വീര്യം അടങ്ങിയ നീരാവി ഗോൾഡിൽ  യഥാർത്ഥ 23 ക്യാരറ്റ് സ്വർണ്ണത്തരികൾ അടങ്ങിയിരിക്കുന്നു.  

നീരാവി 65 (NEERAAVI 65): 65% ആൽക്കഹോൾ വീര്യമുള്ള നീരാവി 65-ൽ  ശംഖുപുഷ്പത്തിന്റെ (Butterfly Pea Flower) സത്തയാണ് ഉപയോഗിച്ചിരിക്കുന്നത്. നാരങ്ങാനീരോ മറ്റ് സിട്രിക് അംശങ്ങളോ ഇതിൽ ചേർക്കുമ്പോൾ നിറം മാറുന്ന പ്രതിഭാസം കാഴ്ചക്കാർക്ക് വ്യത്യസ്തമായ അനുഭവം നൽകുന്നു.

  നീരാവി റോസ് (NEERAAVI ROSE): സ്ട്രോബെറി സത്ത ഉൾപ്പെടുത്തിയ 32% ആൽക്കഹോൾ മാത്രമുള്ള ഈ ഇനം സാധാരണ മദ്യത്തിൽ ഉള്ളതിനേക്കാൾ കുറഞ്ഞ ആൽക്കഹോൾ കണ്ടന്റ് ആഗ്രഹിക്കുന്നവർക്കായി പ്രത്യേകം തയ്യാറാക്കിയതാണ്.

പുതിയ രുചികൾ തേടുന്ന മദ്യപ്രേമികൾക്ക് 'നീരാവി' ഒരു പുത്തൻ അനുഭവമായിരിക്കുമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു.. വരും മാസങ്ങളിൽ കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനാണ് നീരാവി ലക്ഷ്യമിടുന്നത്.

നിലവിൽ ഓൺലൈൻ ആയും ഡിസ്‌ലെറി വഴിയുമാണ് നീരാവി ലഭ്യമാവുക. കൂടുതൽ വിവരങ്ങൾക്കായി  +1 705-888-5558 എന്ന കസ്റ്റമർ സർവീസ്  നമ്പറിലോ,  നീരാവിയുടെ ഔദ്യോഗിക വെബ്സൈറ്റായ neeraavi.com സന്ദർശിക്കാവുന്നതാണ്.