അന്യഗ്രഹ ജീവികളെ സംബന്ധിച്ച് അമേരിക്കയുടെ കൈവശമുണ്ടായിരുന്ന രഹസ്യ രേഖകള്‍ പുറത്തുവിട്ട് തുടങ്ങി. അന്യഗ്രഹ ജീവികള്‍ ഉണ്ടോ ഇല്ലയോ എന്നതൊക്കെ ആളുകള്‍ സ്വയം കണ്ട് തീരുമാനിക്കട്ടെയെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം. war.gov/ufo എന്ന വെബ്‌സൈറ്റില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ ആര്‍ക്കും കാണാം.
വിശദീകരണമില്ലാത്ത അസാധാരണ സാഹചര്യങ്ങളുടെ ചിത്രങ്ങളും ഫയലുകളുമാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. ഇന്‍ഫ്രാറെഡ് ചിത്രങ്ങളില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് സംശയാസ്പ്ദമായി കണ്ട കറുത്ത കുത്തുകള്‍, ദീര്‍ഘവൃത്താകൃതിയില്‍ കാണപ്പെട്ട വെങ്കല രൂപം തുടങ്ങിയവയുടെ ചിത്രങ്ങളുണ്ട്.