പ്രസാദ് തീയാടിക്കല്‍
ബാറ്റണ്‍ റൂഷ് (ലൂസിയാന): പ്രഗത്ഭ പ്രസംഗകനും ഗ്രന്ഥകര്‍ത്താവും സുവിശേഷകനുമായ ഡോ. ഏഴംകുളം സാംകുട്ടി (76) അന്തരിച്ചു. ലൂസിയാനയിലെ ബാറ്റണ്‍ റൂഷില്‍ മെയ് 5-നായിരുന്നു അന്ത്യം. പുനലൂര്‍ വയലില്‍ പുളിമൂട്ടില്‍ പരേതരായ എന്‍. എം. ചാക്കോയുടെയും ചിന്നമ്മ ചാക്കോയുടെയും മകനാണ്.
തിരുവല്ല സങ്കരമംഗലം കുടുംബാംഗമായ പുഷ്പ സാംകുട്ടിയാണ് ഭാര്യ.
മക്കള്‍: രഞ്ജിത്ത് (ഭാര്യ: ദീപ, ഹൂസ്റ്റണ്‍), ബിന്ദു (ബാറ്റണ്‍ റൂഷ്).
മരുമക്കള്‍: എ. എബ്രഹാം, സോമന്‍ ചെന്നങ്കര (ഡാളസ്).
കൊച്ചുമക്കള്‍: ജസ്റ്റസ്, ജെറമിയ, ചാന്‍സ്.
സഹോദരങ്ങള്‍: ലീലമ്മ എബ്രഹാം, സാലി സോമന്‍ (ഡാളസ്).
വിശ്വാസലോകത്ത് ഏറെ സുപരിചിതനായിരുന്ന അദ്ദേഹം, ആത്മീയ സേവനരംഗത്ത് അതുല്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു.വിവിധ ഭാഷകളില്‍ അദ്ദേഹം നടത്തിയ ശുശ്രൂഷകളും ശക്തമായ ഗ്രന്ഥരചനകളും ഒട്ടേറെ തലമുറകളെ സ്വാധീനിച്ചിട്ടുണ്ട്.
സംസ്‌കാര ശുശ്രൂഷകള്‍ ഹൂസ്റ്റണില്‍ വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നീട.