ഡാളസ് കേരള അസോസിയേഷന്‍ മാതൃ-നഴ്‌സസ് ദിനാഘോഷം ഇന്ന് 

By: 600002 On: May 9, 2026, 10:06 AM



 

പി പി ചെറിയാന്‍

ഡാളസ് (ഗാര്‍ലാന്‍ഡ്): ഡാളസ് കേരള അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മാതൃദിനവും അന്താരാഷ്ട്ര നഴ്‌സസ് ദിനവും മെയ് 9 ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. ഗാര്‍ലാന്‍ഡിലെ ഐ.സി.ഇ.സി ബാങ്ക്വറ്റ് ഹാളില്‍ (3821 Broadway Blvd, Garland, TX) രാവിലെ 10 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.

കുടുംബങ്ങളെ പരിപാലിക്കുന്ന അമ്മമാരുടെയും, സമൂഹത്തിന്റെ ആരോഗ്യത്തിനായി അശ്രാന്തം പരിശ്രമിക്കുന്ന നഴ്‌സുമാരുടെയും സേവനങ്ങളെ ആദരിക്കുന്നതിനായാണ് ഈ ഒത്തുചേരല്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ ഡോ. ജോജി വര്‍ഗീസ് (MD, FACC, FSCAI): 'സ്ത്രീകളിലെ ഹൃദ്രോഗം: മിഥ്യയോ യാഥാര്‍ത്ഥ്യമോ?' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

ഉമ വേണുഗോപാല്‍ (MSN, RN, CCRN): നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (NAINA) പ്രസിഡന്റായ ഇവര്‍ 'കടമകള്‍ക്കും സ്‌നേഹത്തിനും അപ്പുറം' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കും.

പരിപാടിയുടെ വിജയത്തിനായി ഡാളസ് കേരള അസോസിയേഷന്‍ പ്രസിഡന്റ് ഷിജു എബ്രഹാം, ഐ.സി.ഇ.സി പ്രസിഡന്റ് മാത്യു നൈനാന്‍, സെക്രട്ടറിമാരായ മഞ്ജിത്ത് കൈനിക്കര, തോമസ് ഈശോ, സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ടെസ്സി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. എല്ലാവരെയും പരിപാടിയിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.