ഫുട്ബോള്‍ ലോകകപ്പിന് ആവേശമേകാന്‍ വീണ്ടും പോപ് ഗായിക ഷക്കീറ എത്തുന്നു. വക്കാ വക്കായ്ക്കും ലാ ലാ ലായ്ക്കും ശേഷം ഇത്തവണ തരംഗമാവാന്‍ ദായ് ദായ്. ഷക്കീറ ഒരുക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനം 'ദായ് ദായുടെ ടീസര്‍ പുറത്ത് വിട്ടു.
പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കുന്ന കമോണ്‍ , ലെറ്റ്സ് ഗോ എന്നതൊക്കെയാണ് ദായ് ദായ് എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ഥം. നൈജീരിയന്‍ ഗായകന്‍ ബര്‍ണ ബോയ്ക്കൊപ്പം ചേര്‍ന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്. ഷക്കീറയുടെ മാജിക്കല്‍ വോയ്സും , ചടുലമായ നൃത്തച്ചുവടുകളും തന്നെയാണ് ദായ് ദായുടെയും ഹൈലൈറ്റ്.