തിരഞ്ഞെടുപ്പ് ഫലം വന്ന് നാല് ദിവസങ്ങളായിട്ടും അനിശ്ചിതത്വം മാറാതെ തമിഴ്‌നാട് രാഷ്ട്രീയം. കോണ്‍ഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ, മുസ്ലീംലീഗ്, എഎംഎംകെ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതോടെ ടിവികെയ്ക്ക് ഭരണത്തിലെത്താന്‍ വേണ്ട കേവല ഭൂരിപക്ഷമായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ശനിയാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
എന്നാല്‍ വിജയ്‌യെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിട്ടില്ലെന്നാണ് ഗവര്‍ണര്‍ ആര്‍വി ആര്‍ലേക്കറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.