അഴിമതി കേസില്‍ ചൈനയില്‍ രണ്ട് മുന്‍ പ്രതിരോധ മന്ത്രിമാര്‍ക്ക് വധശിക്ഷ 

By: 600002 On: May 7, 2026, 4:00 PM

 

ചൈനീസ് മുന്‍ പ്രതിരോധ മന്ത്രിമാരായ വേ ഫെംഗെയ്ക്കും ലി ഷാങ്ഫുവിനും അഴിമതിക്കേസില്‍ വധശിക്ഷ വിധിച്ചുകൊണ്ട് ഷി ജിന്‍പിങ് സര്‍ക്കാര്‍ ഉത്തരവിട്ടു. മുന്‍ മന്ത്രിമാരെ കുറ്റക്കാരായി കണ്ടെത്തിയ വിവരം ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. 

ചൈനീസ് പ്രസിഡന്റ് ഷി ജീന്‍പിങ് സൈനിക-രാഷ്ട്രീയ മേഖലകളില്‍ ദീര്‍ഘകാലമായി നടത്തിവരുന്ന അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായുള്ള ഏറ്റവും നിര്‍ണ്ണായകവും നാടകീയവുമായ നീക്കമാണിതെന്നാണ് വിലയിരുത്തല്‍.