പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനഘട്ടത്തിലേക്കെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. യുഎസ് ക്രൂഡ് ഓയില്‍ വില 15% വരെ കുറഞ്ഞ് ബാരലിന് 88 ഡോളറിലെത്തി. ഇതോടെ ലോകമെമ്പാടുമുള്ള ഓഹരി വിപണികള്‍ വലിയ നേട്ടമുണ്ടാക്കി; എസ് ആന്‍ഡ് പി 500, നാസ്ഡാക് സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹോര്‍മുസ് കടലിടുക്ക് വഴി സുരക്ഷിതമായ കപ്പല്‍ ഗതാഗതം ഉറപ്പാക്കുമെന്ന് ഇറാന്‍ നാവികസേന അറിയിച്ചു. സമാധാന കരാറിനുള്ള ധാരണാപത്രം തയ്യാറാകുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, ഇറാന്‍ പൂര്‍ണ്ണമായി വഴങ്ങാതെ കരാറില്‍ ഒപ്പിടില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.
യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി അമേരിക്കയില്‍ പെട്രോള്‍ വില ഗാലന് 4.50 ഡോളര്‍ കടന്നിരുന്നു. നിലവിലെ ചര്‍ച്ചകള്‍ വിജയിച്ചാല്‍ ഇന്ധനവിലയില്‍ വന്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ..