പി പി ചെറിയാന്‍
ഹാരിസ് കൗണ്ടി(ഹൂസ്റ്റണ്‍): വെസ്റ്റ് ഹാരിസ് കൗണ്ടിയില്‍ 15 വയസ്സുകാരനായ മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് കുടുംബ വഴക്കിനെത്തുടര്‍ന്ന് ദാരുണമായ ഈ സംഭവം നടന്നത്.
വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ മകന്‍ പിതാവിന്റെ കഴുത്ത് ഞെരിക്കുകയായിരുന്നു വിവരമറിഞ്ഞ് പോലീസ് എത്തുമ്പോള്‍ മകന്‍ പിതാവിനെ കഴുത്തിന് പിടിച്ചു വെച്ചിരിക്കുന്ന നിലയിലായിരുന്നു.
ഉടന്‍ തന്നെ പിതാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്ത് ഹോമിസൈഡ് ഡിറ്റക്ടീവുകള്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. മകനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
വ്യക്തിവിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന്റെ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.