ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ് എഗ്ഗ് കോഫി. വിയറ്റ്‌നാമീസ് എഗ്ഗ് കോഫി എന്നും ഇതറിയപ്പെടുന്നു. വളരെ പ്രചാരം നേടിയെങ്കിലും, ആരോഗ്യപരമായ നിരവധി അപകടങ്ങളും ഇത് വരുത്തിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാപ്പിയും മുട്ടയുടെ മഞ്ഞയും ചേര്‍ത്ത് തയാറാക്കുന്ന ക്രീമി ആയ ഒരു പാനീയമാണിത്. ആദ്യം കടുപ്പമുള്ള കാപ്പി ഉണ്ടാക്കി, മുട്ടയുടെ മഞ്ഞ വേര്‍തിരിച്ച് രണ്ട് ടീസ്പൂണ്‍ മധുരമുള്ള കണ്ടന്‍സ്ഡ് മില്‍ക്ക്, പഞ്ചസാര(അല്ലെങ്കില്‍ തേന്‍) എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുത്ത് ചൂടുള്ള കാപ്പിയിലേക്ക് ഒഴിച്ചാണിത് തയ്യാറാക്കുന്നത്.
ട്രെന്‍ഡ് അനുസരിച്ച് ധാരാളം ആളുകള്‍ ഈ പാനീയം ആസ്വദിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ ദോഷവശങ്ങളെപ്പറ്റി ആളുകള്‍ക്ക് അത്ര അറിവില്ലെന്നതാണ് സത്യം. പച്ചയോ നന്നായി വേവിക്കാത്തതോ ആയ മുട്ടകള്‍ കഴിക്കുന്നത് അത്രനല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതില്‍ സാല്‍മണൊല്ല പോലുള്ള ബാക്ടീരിയകള്‍ ഉണ്ടായേക്കാം. ഛര്‍ദ്ദി, വയറിളക്കം, പനി പോലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരുള്‍പ്പെടെ ദുര്‍ബലരായവര്‍ക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും ഇത് അപകടമുണ്ടാക്കുന്നു.