നെതര്‍ലന്റ്‌സ് ക്രൂസ് കപ്പലില്‍ ഹാന്റാ വൈറസ് ബാധ; മൂന്ന് പേര്‍ മരിച്ചു 

By: 600002 On: May 5, 2026, 1:49 PM

 


നെതര്‍ലന്റ്‌സ് ആസ്ഥാനമായുള്ള ക്രൂസ് കപ്പലില്‍ ഹാന്റാവൈറസ് അണുബാധാ വ്യാപനമെന്ന് സംശയം. കപ്പലിലെ മൂന്ന് പേര്‍ മരിക്കുകയും നാല് പേരെ ജോഹന്നാസ്ബര്‍ഗില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഹാന്റാ വൈറസ് വ്യാപനമാണ് മരണകാരണമെന്ന് സംശയിക്കുന്നത്. 

വെസ്റ്റ് ആഫ്രിക്കയുടെ തീരത്തുള്ള അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കേപ് വെര്‍ഡയുടെ തലസ്ഥാനമായ പ്രയയുടെ തീരത്താണ് കപ്പല്‍ ഉണ്ടായിരുന്നത്. ബ്രിട്ടീഷ്, അമേരിക്കന്‍, സ്പാനിഷ് യാത്രക്കാരുമായി യാത്ര ചെയ്തിരുന്ന ഈ ആഢംബര കപ്പലില്‍ ഏഴ് ഹാന്റാ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന തിങ്കളാഴ്ച വ്യക്തമാക്കി.