ഹൂസ്റ്റണിലെ ദാരുണമായ കൊലപാതകവും ആത്മഹത്യയും: ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

By: 600002 On: May 5, 2026, 10:56 AM



 

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ മേഖലയായ റിവര്‍ ഓക്‌സില്‍ ഒരേ കുടുംബത്തിലെ രണ്ട് മുതിര്‍ന്നവരെയും രണ്ട് കുട്ടികളെയും വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇതൊരു കൊലപാതക-ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കിംഗ്സ്റ്റണ്‍ സ്ട്രീറ്റിലെ 2100 ബ്ലോക്കിലുള്ള ഒരു വീട്ടിലായിരുന്നു സംഭവം.

കുടുംബാംഗങ്ങളെ ഫോണില്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ഒരു ബന്ധുവും ബേബി സിറ്ററും പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചവര്‍ എല്ലാവരും ഒരേ കുടുംബത്തില്‍പ്പെട്ടവരാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

സംഭവസ്ഥലത്ത് പോലീസ് അന്വേഷണം തുടരുകയാണ്. മരണകാരണത്തെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.