തമിഴ്‌നാട്ടില്‍ വിജയ്‌യുടെ ടിവികെയ്ക്ക് കന്നിപ്പോരാട്ടത്തില്‍ തിളക്കമാര്‍ന്ന ജയം. ഭരണകക്ഷിയായ ഡിഎംകെയെ നിലംതൊടീക്കാതെയാണ് വിജയ് ടിവികെ ജയം നേടിയത്. വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ കൃത്യമായ ആധിപത്യ ജയം വിജയ്ക്കും ടിവികെയ്ക്കും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്‍ സ്വന്തം മണ്ഡലത്തില്‍ ടിവികെ സ്ഥാനാര്‍ത്ഥിയായ വിഎസ് ബാബുവിനോട് ദയനായമായി തോറ്റു.
ബംഗാളില്‍ 200 കടന്നു ബിജെപിയുടെ ലീഡ്. 100 പോലും തികയ്ക്കാതെ മമതയും തൃണമൂലും കിതച്ചു. അസമില്‍ ഹിമന്ത ബിശ്വ ശര്‍മ ഹാട്രിക് നേടി മൂന്നാമതും അധികാരത്തിലെത്തും. കോണ്‍ഗ്രസിനെ പാടെ നിലം പരിശാക്കിയാണ് അസമിലെ ബിജെപി തേരോട്ടം.