നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി യുഡിഎഫ്. എന്‍ഡിഎ ചരിത്രത്തില്‍ ആദ്യമായി മൂന്ന് സീറ്റ് നേടി. എല്‍ഡിഎഫ്-34, യുഡിഎഫ്-104, എന്‍ഡിഎ-3. തിളക്കം കുറഞ്ഞ വിജയമാണ് മുഖ്യമന്ത്രി പിണറായി വിജയന് ശക്തികേന്ദ്രത്തില്‍ ലഭിച്ചത്. മന്ത്രിമാരില്‍ ഭൂരിഭാഗവും പരാജയപ്പെട്ടു.
തുടക്കത്തില്‍ ആറ് ഇടങ്ങളില്‍ ലീഡ് ചെയ്ത എന്‍ഡിഎ നേമത്തും ചാത്തന്നൂരിലും കഴക്കൂട്ടത്തും വിജയിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറവൂരില്‍ നിന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ നിന്നും വിജയിച്ചു.
ശക്തമായ മത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ ലീഡ് നില മാറിമറിഞ്ഞുവെങ്കിലും കെ മുരളീധരന്‍ ജയിച്ചു. സിപിഎം വിമതരായി മത്സരിച്ച ജി സുധാകരന്‍ അമ്പലപ്പുഴയിലും ടി കെ ഗോവിന്ദന്‍ തളിപ്പറമ്പിലും വി കുഞ്ഞിക്കൃഷ്ണന്‍ പയ്യന്നൂരിലും വിജയിച്ചു.