പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ 2026-2029 പ്രവര്‍ത്തന വര്‍ഷങ്ങളിലെ പ്രവര്‍ത്തനോദ്ഘാടന സമ്മേളനം മെയ് 4 തിങ്കളാഴ്ച നടക്കും. (രാത്രി 8:30 (EST) / 7:30 (CST) / 6:30 (MST) / 5:30 (PST). (ദൃഢവിശ്വാസത്തില്‍ വേരൂന്നി, ലക്ഷ്യബോധത്തോടെ മുന്നോട്ട്) എന്നതാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തന പ്രമേയം.
അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ (ഭദ്രാസന അധ്യക്ഷന്‍)ഉദ്ഘാടന പ്രസംഗം നിര്‍വഹിക്കും. റവ. റെന്‍സി തോമസ് ജോര്‍ജ് (ഡയറക്ടര്‍, മാര്‍ത്തോമ്മാ ചര്‍ച്ച് ആനിമേഷന്‍ സെന്റര്‍) മുഖ്യപ്രഭാഷകനാണ്.
സമ്മേളനത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്കായി സൂം പ്ലാറ്റ്ഫോം വഴിയുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Meeting ID: 872 4274 0053
Passcode: 101010
ഭദ്രാസനത്തിലെ എല്ലാ സുവിശേഷക സംഘം അംഗങ്ങളുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ പങ്കാളിത്തം ഭാരവാഹികളായ ഷിഷ് തോമസ് (പ്രസിഡന്റ്), ജോര്‍ജ് വര്‍ഗീസ് (സെക്രട്ടറി), വര്‍ഗീസ് കെ. ജോസഫ് (ട്രഷറര്‍) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.