ജീമോന്‍ റാന്നി- പിആര്‍ഒ
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണില്‍ 3 വര്‍ഷത്തെ ശുശ്രൂഷകള്‍ക്കു ശേഷം ചെന്നൈ ആവഡി സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമാ ഇടവക വികാരിയായി സ്ഥലം മാറിപ്പോകുന്ന ട്രിനിറ്റി മാര്‍ത്തോമാ ഇടവക അസി.വികാരി റവ. ജീവന്‍ ജോണിനും കുടുംബത്തിനും സമുചിതമായ യാത്രയയപ്പു നല്‍കി.
ഏപ്രില്‍ 25ന് ശനിയാഴ്ച വൈകുന്നേരം സ്റ്റാഫ്ഫോര്‍ഡ് മാര്‍ത്തോമാ പാഴ്‌സസനേജില്‍ വച്ച് നടന്ന പ്രത്യേക സമ്മേളനത്തില്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ സ്നോഹോപഹാരം അച്ചന് സമര്‍പ്പിച്ചു. ICECH ന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ജീവന്‍ അച്ചന്‍ രണ്ടു വര്‍ഷക്കാലം സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ആയും ബൈബിള്‍ ക്വിസ് മാസ്റ്ററായും സേവനമനുഷ്ഠിച്ചു.
തുടര്‍ന്ന് പ്രസിഡന്റ് റവ.ഫാ. ഡോ. ഐസക് പ്രകാശ്, സെക്രട്ടറി ഷാജന്‍ ജോര്‍ജ്, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍, പിആര്‍ഓ ജീമോന്‍ റാന്നി, ഷീനാ പുന്നൂസ് തുടങ്ങിയവര്‍ ജീവന്‍ അച്ചനും കുടുംബത്തിനും യാത്രാമംഗളങ്ങള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു.
റവ. ജീവന്‍ ജോണും മെര്‍ലി കൊച്ചമ്മയും ഹൂസ്റ്റണിലെ തങ്ങളുടെ നല്ല അനുഭവങ്ങള്‍ പങ്കു വച്ചുകൊണ്ടു മറുപടി പ്രസംഗങ്ങള്‍ നടത്തി.