സൗത്ത് ഫ്‌ളോറിഡ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

By: 600002 On: May 2, 2026, 11:20 AM



 

പി പി ചെറിയാന്‍

ടാമ്പാ: ഫ്‌ളോറിഡയിലെ ടാമ്പാ ബേയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം, കാണാതായ സൗത്ത് ഫ്‌ലോറിഡ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി നഹിദ ബ്രിസ്റ്റി (27) യുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ബംഗ്ലാദേശ് സ്വദേശികളായ നഹിദയെയും സുഹൃത്ത് സമീല്‍ ലിമോനെയും (27) ഏപ്രില്‍ 16 മുതലാണ് കാണാതായത്.

കെമിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായിരുന്നു നഹിദ. പരിസ്ഥിതി ശാസ്ത്രത്തില്‍ അക ഉപയോഗിക്കുന്നതിനെക്കുറിച്ച് ഗവേഷണം നടത്തുകയായിരുന്നു സമീല്‍. മൃതദേഹങ്ങള്‍ ബംഗ്ലാദേശിലെ ഇവരുടെ കുടുംബങ്ങള്‍ക്ക് വിട്ടുനല്‍കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു.

സമീല്‍ ലിമോന്റെ മൃതദേഹം നേരത്തെ പ്ലാസ്റ്റിക് ബാഗുകളിലാക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിലാണ് നഹിദയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ജലാശയത്തില്‍ നിന്ന് കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെയും പല്ലുകളുടെ ഘടനയിലൂടെയുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ലിമോന്റെ റൂംമേറ്റായ ഹിഷാം അബുഗര്‍ബിയ (26) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ഇരട്ടക്കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

മൃതദേഹം എങ്ങനെ മറവു ചെയ്യാം എന്നതിനെക്കുറിച്ച് പ്രതി ഇവമഏേജഠയോട് ചോദിച്ചതായും 'തലയോട്ടിയില്‍ കത്തി തുളച്ചുകയറുമോ', 'വെടിയൊച്ച അയല്‍ക്കാര്‍ കേള്‍ക്കുമോ' തുടങ്ങിയ കാര്യങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞതായും അന്വേഷണസംഘം കണ്ടെത്തി.

പ്രതിക്ക് മുന്‍പും അക്രമാസക്തമായ സ്വഭാവമുണ്ടായിരുന്നതായും താന്‍ ദൈവമാണെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നതായും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി.