മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചെത്തിയ 'പേട്രിയറ്റി'ന് എങ്ങും മികച്ച പ്രതികരണം. ചിത്രം പ്രതീക്ഷയ്ക്കും മുകളില്‍ നില്‍ക്കുന്നതാണ് എന്നാണ് ആദ്യ പകുതി കഴിയുമ്പോഴുള്ള പ്രതികരണം. മമ്മൂട്ടി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചതെന്ന് പ്രേക്ഷകര്‍ പറയുന്നു. ഡാനിയേല്‍ ജെയിംസ് എന്ന സയന്റിഫിക് ഡയറക്ടര്‍ ആയാണ് മമ്മൂട്ടി എത്തുന്നത്. ഇന്റര്‍വെല്‍ ബ്ലോക്കും മികച്ചതാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇടവേളയ്ക്ക് ശേഷമാകും മോഹന്‍ലാല്‍ സ്‌ക്രീനില്‍ എത്തുക.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനെത്തിയ പേട്രിയറ്റ് പ്രഖ്യാപന സമയം മുതല്‍ തന്നെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരുന്ന ചിത്രമാണ്.