ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദ്വീപ് ഭരണകൂടം. ദ്വീപ് സന്ദര്‍ശിക്കാന്‍ ഇനി മുതല്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും(പിസിസി) പ്രാദേശിക സ്‌പോണ്‍സറും ആവശ്യമില്ല എന്നതാണ് പ്രധാന മാറ്റം. ദ്വീപുകള്‍ തമ്മിലുള്ള സഞ്ചാരം മെച്ചപ്പെടുത്തുന്നതിനായി സീപ്ലെയ്ന്‍ സര്‍വീസിനും അനുമതിയായി. രാജ്യത്ത് തന്നെ വിപുലമായ റൂട്ടുള്ള ആദ്യത്തെ സീപ്ലെയ്ന്‍ സര്‍വീസിനാണ് ലക്ഷദ്വീപില്‍ തുടക്കമിടുന്നത്.
ദ്വീപിലെ വിനോദസഞ്ചാര മേഖലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍. ബംഗാരം, അഗത്തി, കവരത്തി തുടങ്ങിയ പ്രധാന ദ്വീപുകളിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഈ തീരുമാനം സഹായിക്കും.