മദ്യപിച്ച് വാഹനം ഓടിച്ചു: ബാല്‍ച്ച് സ്പ്രിംഗ്‌സ് പോലീസ് ചീഫ് അറസ്റ്റില്‍

By: 600002 On: Apr 30, 2026, 7:36 AM



 

പി പി ചെറിയാന്‍

ഡാളസ് : മദ്യപിച്ച് വാഹനം ഓടിച്ചതിന്  ബാല്‍ച്ച് സ്പ്രിംഗ്‌സ് പോലീസ് ചീഫ് ബ്രെന്റ് ഹര്‍ലിയെ കോളേജ് സ്റ്റേഷന്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഏപ്രില്‍ 29-ന് ഹര്‍ലി ഓടിച്ചിരുന്ന ട്രക്ക് ഒരു 'നോ പാര്‍ക്കിംഗ്' ബോര്‍ഡില്‍ ഇടിക്കുന്നത് പോലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടു.ടെക്‌സസ് എ ആന്‍ഡ് എം ബേസ്‌ബോള്‍ മത്സരത്തിനിടെയും റെസ്റ്റോറന്റുകളില്‍ നിന്നുമായി മദ്യം കഴിച്ചതായി അദ്ദേഹം സമ്മതിച്ചു.ഫീല്‍ഡ് സോബ്രൈറ്റി ടെസ്റ്റില്‍ അദ്ദേഹം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവം നടക്കുമ്പോള്‍ അദ്ദേഹം ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നില്ലെന്നും ഔദ്യോഗിക വാഹനമല്ല ഉപയോഗിച്ചിരുന്നതെന്നും ബാല്‍ച്ച് സ്പ്രിംഗ്‌സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. നിലവില്‍ ഹര്‍ലി ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.