ഹലോ സേഫ് പ്രോസ്പിരിറ്റി ഇൻഡക്സ് 2026: ലോകത്തിലെ സമ്പന്ന രാജ്യങ്ങളിൽ കാനഡ 18-ാം സ്ഥാനത്ത്

By: 600110 On: Apr 29, 2026, 11:41 AM

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ പട്ടികയിൽ കാനഡ 18-ാം സ്ഥാനത്തെന്ന് പുതിയ റിപ്പോർട്ട്. പ്രമുഖ ഇൻഷുറൻസ്-സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ 'ഹലോ സേഫ്'  പുറത്തുവിട്ട 2026-ലെ 'പ്രോസ്പിരിറ്റി ഇൻഡക്സ്' പ്രകാരമാണിത്. കേവലം രാജ്യത്തിൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ജീവിതനിലവാരം, വരുമാന വിതരണത്തിലെ തുല്യത, സാമൂഹിക സൂചകങ്ങൾ എന്നിവ കൂടി പരിഗണിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

100-ൽ 39.44 സ്കോറാണ്  കാനഡയ്ക്ക് ഉള്ളത്. അമേരിക്ക 17-ാം സ്ഥാനത്താണ്.  സാമ്പത്തികമായി കരുത്തുറ്റ നില തുടരുമ്പോഴും, സാമൂഹിക അസമത്വവും മറ്റ് ജീവിതനിലവാര സൂചകങ്ങളിലെ കുറവുമാണ് കാനഡയെ ആദ്യ പത്തിൽ ഇടംപിടിക്കുന്നതിൽ നിന്നും പിന്നിലാക്കിയത്.  പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് നോർവേയാണ് (77.65 സ്കോർ). അയർലൻഡ്, ലക്സംബർഗ്, സ്വിറ്റ്സർലൻഡ്, ഐസ്‌ലാൻഡ് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ച മറ്റ് രാജ്യങ്ങൾ.

ഏഷ്യൻ രാജ്യങ്ങളിൽ സിംഗപ്പൂർ ആറാം സ്ഥാനത്തെത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. രാജ്യത്തിൻ്റെ സമ്പത്ത് സാധാരണ പൗരന്മാരുടെ ദൈനംദിന ജീവിതത്തിൽ എത്രത്തോളം ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്നതിനാണ് ഈ പഠനത്തിൽ മുൻഗണന നൽകിയിരിക്കുന്നത്. ഓസ്‌ട്രേലിയ 15-ാം സ്ഥാനത്തും ജർമ്മനി 12-ാം സ്ഥാനത്തുമാണ്.  ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് യഥാക്രമം 19, 20 സ്ഥാനങ്ങളിലാണ്.