ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായിരുന്ന് മൂന്നു വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം ചെന്നൈ ആവഡി സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമാ ഇടവക വികാരിയായി സ്ഥലം മാറി പോകുന്ന റവ.ജീവന്‍ ജോണിനും കുടുംബത്തിനും ഇടവക സമുചിത യാത്രയപ്പ് നല്‍കി.
ഏപ്രില്‍ 26ന് ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാന ശുശ്രൂഷയ്ക് ശേഷം ട്രിനിറ്റി ദേവാലയത്തില്‍ വച്ച് നടന്ന യാത്രയയപ്പു സമ്മേളനത്തില്‍ വികാരി റവ. ജിജോ.എം. ജേക്കബ് അധ്യക്ഷത വഹിച്ചു. ഇടവക ഗായകസംഘത്തിന്റെ പ്രാരംഭ ഗാനത്തിന് ശേഷം ജോണ്‍ ഫിലിപ്പ് പ്രാര്‍ത്ഥിച്ചു.
ഇടവക സെക്രെട്ടറി അജിത് വര്‍ഗീസ് അച്ചനും കുടുംബത്തിനും യാത്രാമംഗളങ്ങള്‍ ആശംസിച്ചു കൊണ്ട് ഏവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് റവ. ജിജോ.എം.ജേക്കബ് അധ്യക്ഷപ്രസംഗം നടത്തി. നാളിതുവരെ അച്ചനില്‍ നിന്നും കുടംബത്തില്‍നിന്നും ലഭിച്ച സഹോദര തുല്യമായ കരുതലും സ്നേഹവും എന്നും ഓര്‍മ്മിപ്പിക്കപ്പെടുമെന്നും ജിജോ അച്ചന്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
ഇടവക വൈസ് പ്രസിഡണ്ട് എബി മത്തായി യാത്രാമംഗളാശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഇടവക ഫിനാന്‍സ് ട്രസ്റ്റി റെജി ജോര്‍ജ് ഇടവകയുടെ പാരിതോഷികം അച്ചന് സമ്മാനിച്ചു. ഇടവക ഗായകസംഘത്തിന്റെ പ്രത്യേക യാത്രാമംഗള ഗാനം സമ്മേളനത്തിന് മികവ് നല്‍കി.
അച്ചനും കുടുംബവും ഇടവകയ്ക്ക് നല്‍കിയ എല്ലാ നിസ്വാര്‍ത്ഥ സേവനങ്ങളെയും പ്രവര്‍ത്തനങ്ങളെയും സംസാരിച്ചവര്‍ സ്മരിച്ചു. ഇടവകയുടെ ഓഡിയോ വീഡിയോ മിനിസ്ട്രി ടീം അച്ചന്റേയും കുടുംബത്തിന്റയും ഹൂസ്റ്റണിലെ നല്ല ഓര്‍മകള്‍ പങ്കിട്ട് നിരവധി ഫോട്ടോകള്‍ കോര്‍ത്തിണക്കി പ്രദര്‍ശിപ്പിച്ച സ്ലൈഡ് ഷോ സമ്മേളനത്തിന് മാറ്റുകൂട്ടി. ജോസഫ് വര്‍ഗീസ് (രാജന്‍) ഫോട്ടോഗ്രാഫിക്ക് നേതൃത്വം നല്‍കി.
ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിച്ച ഹൂസ്റ്റണ്‍ ട്രിനിറ്റി കുടുംബത്തോട് എന്നും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും ഞങ്ങളുടെ ഓര്‍മകളില്‍ എന്നെന്നും ട്രിനിറ്റി ഉണ്ടായിരിക്കുമെന്നും ജീവന്‍ അച്ചന്‍, മെര്‍ലി കൊച്ചമ്മ എന്നിവര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ജെറെമി, ക്രിസ്റ്റഫര്‍ എന്നിവര്‍ മക്കളാണ്.
സമ്മേളനത്തില്‍ തോമസ് ബെഞ്ചമിന്‍ നന്ദി പ്രകാശിപ്പിച്ചു. സഭയിലെ സീനിയര്‍ വൈദികലൊരാളും ഇടവകാംഗവുമായ റവ. ഉമ്മന്‍ ശാമുവേലിന്റെ ആശിര്‍വാദത്തിന് ശേഷം സമ്മേളനം അവസാനിച്ചു. യാത്രയയപ്പു സമ്മേളനത്തിന് ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.
27ന് തിങ്കളാഴ്ച രാവിലെ സ്റ്റാഫ്ഫോര്‍ഡ് പാര്‍സനെജിലും നിരവധിപേര്‍ എത്തി ചേര്‍ന്ന് നിര്‍ഭരമായ ഒരു യാത്രയയപ്പ് നല്‍കി. സൂം പ്ലാറ്റ്ഫോമില്‍ കൂടിയും ഇടവക ജനങ്ങള്‍ക്കു യാത്രാമംഗളങ്ങള്‍ നേരുന്നതിനു ഭാരവാഹികള്‍ ക്രമീകരണം ചെയ്തിരുന്നു. നിരവധി ഇടവകാംഗങ്ങള്‍ ഇവരെ യാത്ര അയയ്ക്കാന്‍ ഹൂസ്റ്റണ്‍ ഹോബി എയര്‍പോര്‍ട്ടിലും എത്തിച്ചേര്‍ന്നിരുന്നു.