പി പി ചെറിയാന്‍
ലാസ് വേഗാസ്: പ്രശസ്ത ഹോളിവുഡ് ചിത്രം 'ഡാന്‍സസ് വിത്ത് വുള്‍വ്സ്' എന്ന സിനിമയിലെ നടന്‍ നഥാന്‍ ചേസിംഗ് ഹോഴ്‌സിന് ലാസ് വേഗാസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തദ്ദേശീയരായ സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തതിനാണ് 49-കാരനായ നടനെ ശിക്ഷിച്ചത്.
ഒരു ആത്മീയ നേതാവെന്ന പദവി ദുരുപയോഗം ചെയ്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇയാള്‍ ക്രൂരമായ പീഡനങ്ങള്‍ നടത്തിവരികയായിരുന്നു.
ഒന്നിലധികം ലൈംഗിക അതിക്രമക്കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിധി. 2063-ല്‍ മാത്രമേ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുണ്ടാവൂ.
2023-ലാണ് ഇയാള്‍ അറസ്റ്റിലായത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.