15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ റീ-റജിസ്‌ട്രേഷന്‍ നിരക്ക് വര്‍ധിപ്പിച്ചു. നിലവിലെ ഫീസിന്റെ എട്ടിരട്ടി തുകയാണ് റീ-റജിസ്‌ട്രേഷനു നല്‍കേണ്ടത്. പുതിയ നിരക്ക് 2022 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും.
പുതിയ റീ-റജിസ്‌ട്രേഷന്‍ നിരക്ക്
കാര്‍-5000 രൂപ(പുതിയ നിരക്ക്) , 600 രൂപ(പഴയ നിരക്ക്)
ഇരുചക്രവാഹനം-1000 രൂപ(പുതിയ നിരക്ക്) , 300 രൂപ(പഴയ നിരക്ക്)
മുച്ചക്ര വാഹനം-2500 രൂപ(പുതിയ നിരക്ക്) , 600 രൂപ(പഴയ നിരക്ക്)
ബസ്, ട്രക്ക് -12,500 രൂപ(പുതിയ നിരക്ക്) , 1500 രൂപ(പഴയ നിരക്ക്)
പുതുക്കാന്‍ വൈകിയാല്‍ പ്രതിമാസം 300 രൂപ പിഴ അടയ്ക്കണം. വാണിജ്യ വാഹനങ്ങള്‍ക്ക് ഇത് 500 രൂപയാണ്. പുതുക്കിയ നിരക്കു സംബന്ധിച്ചു കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.
Content highlight: Shell out eight times higher fee for registration renewal of 15-year-old car & heavy vehicles