പ്രതിരോധ ചെലവില്‍ ഇന്ത്യ അഞ്ചാം സ്ഥനത്ത് 

By: 600002 On: Apr 28, 2026, 5:27 PM

 


സൈനികാവശ്യങ്ങള്‍ക്കായി 2025 ല്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. 2025 ല്‍ ഇന്ത്യ പ്രതിരോധ ബജറ്റ് 8.9 ശതമാനം വര്‍ധിപ്പിച്ചു. 9210 കോടി ഡോളറാണ് ഇന്ത്യയുടെ പ്രതിരോധ ബജറ്റ്. സ്‌റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

2025 ല്‍ ലോകരാജ്യങ്ങളുടെ പ്രതിരോധ ബജറ്റ് തുക 2.887 ലക്ഷം കോടി ഡോളറില്‍ എത്തി. തുടര്‍ച്ചയായ 11 ആം വര്‍ഷമാണ് ആഗോള സൈനിക ചെലവില്‍ വര്‍ധനയുണ്ടാകുന്നത്. ഈ തുകയുടെ 58 ശതമാനവും ആദ്യ നാല് സ്ഥാനത്തുള്ള അമേരിക്ക, ചൈന, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളുടേതാണ്.