H-1B വിസകള്‍ മരവിപ്പിക്കാന്‍ യുഎസ് റിപ്പബ്ലിക്കന്‍ നീക്കം

By: 600002 On: Apr 28, 2026, 12:21 PM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ നിയമനിര്‍മ്മാണ സഭയില്‍ ബില്‍ അവതരിപ്പിച്ചു. 'End H-1B Visa Abuse Act of 2026' എന്ന പേരില്‍ അവതരിപ്പിച്ച ഈ ബില്‍ പാസായാല്‍ യുഎസിലെ ഐടി മേഖലയിലുള്ള ഇന്ത്യക്കാരെ ഇത് ദോഷകരമായി ബാധിക്കും.

വര്‍ഷം തോറുമുള്ള വിസകളുടെ എണ്ണം 65,000-ല്‍ നിന്ന് 25,000 ആയി കുറയ്ക്കും.വിസ ലഭിക്കാനുള്ള ചുരുങ്ങിയ വാര്‍ഷിക ശമ്പളം 2 ലക്ഷം ഡോളറായി (ഏകദേശം 1.6 കോടി രൂപ) ഉയര്‍ത്തും.

H-1B വിസയുള്ളവര്‍ക്കൊപ്പം കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് നിരോധനം.

ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കി ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വിസ നല്‍കുക, മൂന്നാം കക്ഷി ഏജന്‍സികള്‍ വഴിയുള്ള നിയമനം തടയുക എന്നിവയും ബില്ലിലുണ്ട്.

അമേരിക്കന്‍ തൊഴിലാളികളുടെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അവകാശപ്പെടുന്നു. നിലവില്‍ യുഎസ് കമ്പനികളിലെ വിദേശ വിദഗ്ധ തൊഴിലാളികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.