കാലാവസ്ഥാ വ്യതിയാനം പ്രവചിക്കാന്‍ നൂതനമാര്‍ഗം കണ്ടെത്തിയ മൂന്നു ശാസ്ത്രജ്ഞര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍

By: 600007 On: Oct 5, 2021, 5:46 PM

കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീര്‍ണ്ണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനും ആവശ്യമായ നൂതനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്മാരായ സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍, ജോര്‍ജോ പരീസി എന്നിവര്‍ 2021 ലെ ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായി. 'സങ്കീര്‍ണ്ണ സംവിധാനങ്ങള്‍ നമുക്ക് മനസിലാക്കാന്‍ പാകത്തിലാക്കുന്നതില്‍ വലിയ മുന്നേറ്റം നടത്തിയതിനാ'ണ് ഇവര്‍ മൂവരും നൊബേലിനര്‍ഹരായതെന്ന്  നൊബേല്‍ കമ്മറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

നൊബേല്‍ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറി (8.2 കോടി രൂപ) ന്റെ പകുതി സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍ എന്നിവര്‍ക്ക് ലഭിക്കും. ബാക്കി പകുതി തുക പരീസിക്കാണ്.

Content highlight: Nobel Prize in Physics, Syukuro Manabe, Klaus Hasselmann, Giorgio Parisi, global warming