രാജ്യത്താകെ 30000 ത്തോളം തസ്തികകള്‍ വെട്ടിക്കറയ്ക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ഈ വര്‍ഷം 29,906 തസ്തികകള്‍ കുറയ്ക്കണമെന്ന് കാട്ടി, വിവിധ സോണുകളുടെ ജനറല്‍ മാനേജര്‍മാര്‍ക്ക് റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി. ഉത്തര റെയില്‍വേയിലാണ് ഏറ്റവും കൂടുതല്‍ തസ്തികകള്‍ ഒഴിവാക്കുന്നത്-3,303 എണ്ണം. ദക്ഷിണ റെയില്‍വേക്ക് 1906 തസ്തിക നഷ്ടപ്പെടും.
പ്രധാനമായും നോണ്‍-സേഫ്റ്റി വിഭാഗത്തില്‍പ്പെട്ട തസ്തികകളാണ് വെട്ടിക്കുറയ്ക്കുന്നത്. 2026 ഏപ്രില്‍ ഒന്നിലെ അനുവദനീയമായ ജീവനക്കാരുടെ രണ്ട് ശതമാനം ഒഴിവാക്കാനാണ് ഓരോ ജനറല്‍ മാനേജര്‍മാര്‍ക്കും ടാര്‍ഗറ്റ് നല്‍കിയിരിക്കുന്നത്.