മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; മരണം 17 ആയി 

By: 600002 On: Apr 27, 2026, 10:03 AM

 

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.തൃശ്ശൂര്‍ കുണ്ടന്നൂര്‍ സ്വദേശി രാകേഷ് (29) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതോടെ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഇന്നലെ എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ ചികിത്സയിലിരിക്കെ മരിച്ചു. 

അപകടത്തില്‍ 60% ത്തോളം പൊള്ളലേറ്റ ഉണ്ണികൃഷ്ണന്‍ തീവ്രചരണ വിഭാഗത്തില്‍ ആയിരുന്നു. ഇന്നലെ വൈകിട്ട് ആണ് മരണം സംഭവിച്ചത്. കഴിഞ്ഞദിവസം 30 ശതമാനത്തില്‍ ഏറെ പൊള്ളലേറ്റ തിരുവമ്പാടിയുടെ ലൈസന്‍സി സതീശന്റെ മരണം സ്ഥിരീകരിച്ചിരുന്നു.