നടി ലിജോമോള്‍ വിവാഹിതയായി

By: 600007 On: Oct 5, 2021, 5:31 PM

കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ലിജോമോള്‍ ജോസ് വിവാഹിതയായി. അരുണ്‍ ആന്റണിയാണ് വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ലിജോമോള്‍ അരങ്ങേറ്റം കുറിച്ചത്. ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്‌സ്, പ്രേമസൂത്രം, ഒറ്റക്കൊരു കാമുകന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. രണ്ട് തമിഴ് സിനിമകളിലും ലിജോമോള്‍ അഭിനയിച്ചിട്ടുണ്ട്. 

Content highlight: Actress lijomol wedding