വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അടിയന്തരമായി ഒഴിപ്പിച്ച് സുരക്ഷാസേന. അക്രമിയെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സീക്രട്ട് സര്‍വീസ് ഏജന്റുമാരും അധികൃതരും വിരുന്നു നടന്ന ഹാളിന്റെ നിയന്ത്രണം ഏറ്റെടുത്തു. അക്രമി അഞ്ചു മുതല്‍ എട്ടു വരെ വെടി ഉതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.
ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഹോട്ടല്‍ ബാള്‍റൂമിന് പുറത്ത് വെടിയൊച്ചയ്ക്ക് സമാനമായ ഉച്ചത്തിലുള്ള ശബ്ദം കേട്ടതിനെത്തുടര്‍ന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ അടിയന്തരമായി ഒഴിപ്പിക്കുകയായിരുന്നു.