സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയില്‍ 'സാധു കീര്‍ത്തനം'; സ്വര്‍ഗ്ഗീയ നാദം വോള്യം 44 പ്രകാശനം ചെയ്തു

By: 600002 On: Apr 26, 2026, 10:14 AM



 

പി പി ചെറിയാന്‍ 

അറ്റ്ലാന്റ: മലയാള ക്രൈസ്തവ ഗാനരംഗത്തെ ഇതിഹാസം സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാര്‍ത്ഥം 'സ്വര്‍ഗീയ നാദം' സംഘടിപ്പിച്ച 'സാധു കീര്‍ത്തനം' ലൈവ് മ്യൂസിക് കണ്‍സേര്‍ട്ട് ഭക്തിസാന്ദ്രമായി നടന്നു. ഇതോടൊപ്പം 'സ്വര്‍ഗ്ഗീയ നാദം' ആല്‍ബം പരമ്പരയിലെ 44-ാം വോള്യത്തിന്റെ പ്രകാശനവും നിര്‍വഹിച്ചു.

സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന പരിപാടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തു. സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ കൊച്ചുമകന്റെ മകനായ അനീഷ് ബെഞ്ചമിന്‍ മുഖ്യാതിഥിയായിരുന്നു. ഉപദേശിയുടെ കാലാതീതമായ കീര്‍ത്തനങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചു. ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈന്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ ഉപദേശിയുടെ കുടുംബവുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിച്ചു.

പി. വി. വര്‍ഗീസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ എബ്രഹാം മാത്യു സ്വാഗതം ആശംസിച്ചു. അനീഷ് ബെഞ്ചമിന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

പുതിയ വോള്യത്തില്‍ റവ. സാം ലൂക്കോസ്, ഷീബ ലൂക്കോസ്, സണ്ണി പരവനേത്ത്, ബീന ഫിന്നി, ഇഷ വിനീഷ്, സിജി ആനന്ദ്, ഷൈന്‍ വര്‍ഗീസ്, ഡോ. ജോണ്‍ മാത്യു, ക്രിസ്റ്റ സാറ സജി, സഖറിയ ജോണ്‍, ഡോ. മാത്യു വര്‍ഗീസ് തുടങ്ങി പ്രമുഖ ഗായകര്‍ ആലപിച്ച 11 ഗാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സിസ്ലി സണ്ണി, ഡോ. മാത്യു വര്‍ഗീസ്, ഫിന്നി വര്‍ഗീസ് എന്നിവര്‍ സാങ്കേതിക സഹായം നല്‍കി. അലക്‌സ് തോമസ് നന്ദിയും ജോര്‍ജ്ജ് വര്‍ഗീസ് സമാപന പ്രാര്‍ത്ഥനയും നിര്‍വഹിച്ചു. ആത്മീയതയും സംഗീതവും ഒത്തുചേര്‍ന്ന ഈ വിരുന്ന് പങ്കെടുത്തവര്‍ക്ക് വേറിട്ട അനുഭവമായി.


https://youtu.be/fFaJtlD8Q_o?si=bhQItfVvHAj0DH1I