റവ. ഫാദര്‍ അലക്‌സാണ്ടര്‍ ജെ. കുര്യന്റെ സഹോദരി സാറാമ്മ ജോര്‍ജ് ഡാളസില്‍ അന്തരിച്ചു

By: 600002 On: Apr 26, 2026, 10:11 AM

 

പി പി ചെറിയാന്‍

ഡാളസ്: പള്ളിപ്പാട് കടയ്ക്കല്‍ പരേതരായ കോശിയുടെയും പെണ്ണമ്മ കുര്യന്റെയും മൂത്തപുത്രി സാറാമ്മ (അമ്മിണി) ജോര്‍ജ് അന്തരിച്ചു. 2026 ഏപ്രില്‍ 24 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2:35-ന് ടെക്‌സാസിലെ ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ സമാധാനപരമായാണ് അവര്‍ നിത്യതയിലേക്ക് യാത്രയായത്.

നിശബ്ദമായൊരു സമര്‍പ്പണമായിരുന്നു അമ്മിണിമ്മയുടെ ജീവിതം. പ്രതിഫലം ആഗ്രഹിക്കാതെ മറ്റുള്ളവരെ സേവിക്കുന്നതിലും പ്രാര്‍ത്ഥനയിലൂടെ സഹോദരങ്ങളെ ദൈവത്തോട് ചേര്‍ത്തുനിര്‍ത്തുന്നതിലുമായിരുന്നു അവര്‍ സന്തോഷം കണ്ടെത്തിയത്. ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും സൗമ്യമായ പെരുമാറ്റവും അവരുടെ ജീവിതത്തെ പ്രകാശപൂര്‍ണ്ണമാക്കി. സ്‌നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കുവാനും പ്രാര്‍ത്ഥനയില്‍ പതറാതെ നില്‍ക്കുവാനും അവര്‍ തന്റെ ജീവിതത്തിലൂടെ ഏവരെയും പഠിപ്പിച്ചു.

മക്കള്‍: കെ.ജി. ജോണ്‍ (ബിജു), ബിനു കെ. ജോര്‍ജ്.
മരുമക്കള്‍: ഡെന്‍സി, ഗീന.

സഹോദരങ്ങള്‍: കുര്യന്‍ കോശി, തമ്പി കുര്യന്‍, റവ. ഫാദര്‍ അലക്‌സാണ്ടര്‍ ജെ. കുര്യന്‍ (വാഷിംഗ്ടണ്‍ ഡി.സി), ലില്ലി കുര്യന്‍.

കുടുംബാംഗങ്ങളെല്ലാവരും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവരാണ്.

സംസ്‌കാര ശുശ്രൂഷയുടെ വിശദവിവരങ്ങള്‍ പിന്നീട്

കൂടുതല്‍ വിവരങ്ങള്‍ക്കു: റവ. ഫാദര്‍ അലക്‌സാണ്ടര്‍ ജെ. കുര്യന്‍
വാഷിംഗ്ടണ്‍ ഡി.സി, യു.എസ്.എ.