മനുഷ്യന്റെ ഇടപെടല്‍ മൂലം സ്രാവുകള്‍ വലിയ ഭീഷണി നേരിടുകയാണ്. അടുത്തിടെ നടന്ന പഠനത്തില്‍ ബഹാമാസിലെ സ്രാവുകളില്‍ മയക്കുമരുന്നിന്റെയും കഫീനിന്റെയും വേദനസംഹാരികളുടെയും സാന്നിധ്യമാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.
ബ്രസീലിലെയും ചിലിയിലെയും ഗവേഷകരാണ് പ്രദേശത്തെ 85 സ്രാവുകളില്‍ പഠനം നടത്തിയത്. നിയമപരവും നിയമവിരുദ്ധവുമായി 24 തരം മരുന്നുകളുടെ സാന്നിധ്യം ഇവയില്‍ ഉണ്ടോ എന്ന് കണ്ടെത്താനായിരുന്നു ശ്രമം.
പഠനത്തിനായി തിരഞ്ഞെടുത്തവയില്‍ എല്യൂതേര ദ്വീപിന് സമീപം സമുദ്രത്തില്‍ വസിക്കുന്ന 28 സ്രാവുകളില്‍ കഫീന്‍, കൊക്കെയ്ന്‍, വേദനസംഹാരികള്‍ തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി.
ഈ മരുന്നുകള്‍ ബോധപൂര്‍വ്വം സ്രാവുകളുടെ ഉള്ളില്‍ എത്തുന്നതല്ല മറിച്ച് മലിനീകരണം മൂലം അവയില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണെന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്.