സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയായി മണിപ്പൂരില്‍ വീണ്ടും അക്രമങ്ങള്‍. വെള്ളിയാഴ്ച രാവിലെ രണ്ട് ഗോത്ര വിഭാഗങ്ങള്‍ തമ്മിലുണ്ടായ രണ്ട് വ്യത്യസ്ത വെടിവെപ്പുകളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
തങ്ഖുലിലെ മുള്ളം ഗ്രാമത്തില്‍ പുലര്‍ച്ചെ 5.30 ഓടെയാണ് അക്രമങ്ങള്‍ ആരംഭിച്ചത്. വീടുകളും കത്തിച്ചു. സംഭവത്തെ കുക്കി സംഘടന അപലപിച്ചു. അക്രമികള്‍ക്കെതിരെ കേസെടുക്കണമെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.