എച്ച്1ബി വിസ പദ്ധതി മൂന്ന് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കുമെന്ന് റിപ്പോര്‍ട്ട്

By: 600002 On: Apr 25, 2026, 8:31 AM

 


യുഎസ് പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി എച്ച്1ബി വിസ പദ്ധതി മൂന്ന് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കുമെന്ന് റിപ്പോര്‍ട്ട്. ഇതടക്കമുള്ള വന്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ബില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ അവതരിപ്പിച്ചു. 

എച്ച്1ബി വീസ ദുരുപയോഗം തടയല്‍ നിയമം 2026 എന്ന പേരിലാണ് അരിസോണയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം എലി ക്രെയിന്‍ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ച് ഒപ്പുവെച്ചിട്ടുണ്ട്. നിലവിലെ വിസ സമ്പ്രദായം പൂര്‍ണമായും പരിഷ്‌കരിക്കുകയാണ് ലക്ഷ്യം.