പി പി ചെറിയാന്‍
സൗത്ത് ഫ്‌ലോറിഡ: യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ലോറിഡയിലെ കാണാതായ രണ്ട് ബംഗ്ലാദേശി ഗവേഷണ വിദ്യാര്‍ത്ഥികളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. സമിര്‍ ലിമണ്‍ (27) എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹം ടാമ്പാ ബേയിലെ പാലത്തിന് സമീപമാണ് കണ്ടെത്തിയത്. ലിമണിനൊപ്പം കാണാതായ നഹിദ ബ്രിസ്റ്റി (27) എന്ന വിദ്യാര്‍ത്ഥിനിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ലിമണിന്റെ റൂംമേറ്റ് ഹിഷാം അബുഗര്‍ബിയയെ (26) പോലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കല്‍, മൃതദേഹം അനധികൃതമായി മാറ്റുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ 16-നാണ് ഇവരെ അവസാനമായി ക്യാമ്പസില്‍ കണ്ടത്.
ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നവരാണെന്ന് ലിമണിന്റെ കുടുംബം അറിയിച്ചു. നഹിദയ്ക്കായുള്ള തിരച്ചില്‍ ശക്തമായി തുടരുകയാണ്.