കുവൈറ്റില്‍ തടവിലായിരുന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ മോചിതനായി

By: 600002 On: Apr 25, 2026, 7:12 AM



 

പി പി ചെറിയാന്‍ 

വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് കുവൈറ്റില്‍ തടവിലായിരുന്ന കുവൈറ്റി-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് ശിഹാബ്-എല്‍ദിനെ മോചിപ്പിച്ചു. ട്രംപ് ഭരണകൂടത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് നടപടി. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്ന കുറ്റാരോപണത്തില്‍ നിന്നും ഇദ്ദേഹത്തെ കോടതി വെറുതെ വിട്ടതായും അദ്ദേഹം രാജ്യം വിട്ടതായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചു.

സമാധാന നീക്കങ്ങള്‍ പാകിസ്താനില്‍ പുരോഗമിക്കുമ്പോഴും ഇറാന് മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കില്ലെന്ന കര്‍ശന നിലപാടിലാണ് അമേരിക്കന്‍ ഭരണകൂടം.