പി പി ചെറിയാന്‍
തെക്കുകിഴക്കന്‍ പോളണ്ടിലെ വനത്തില്‍ 58 വയസ്സുകാരി കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മകനോടൊപ്പം വനത്തില്‍ നടക്കാന്‍ പോയ ഇവര്‍ അബദ്ധത്തില്‍ ഉറങ്ങിക്കിടന്ന കരടിയുടെ മേല്‍ ചവിട്ടിയതാണ് പ്രകോപനത്തിന് കാരണമായത്. നനഞ്ഞ മണ്‍കൂനയാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ കരടിയുടെ മേല്‍ ചവിട്ടിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കരടി ആക്രമിച്ച ഉടന്‍ ഇവര്‍ മകനെ ഫോണില്‍ വിളിച്ച് സഹായത്തിനായി നിലവിളിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോളണ്ടില്‍ ഇത്തരം മാരകമായ കരടി ആക്രമണങ്ങള്‍ വളരെ അപൂര്‍വ്വമാണ്. വസന്തകാലത്ത് ശീതകാല ഉറക്കം കഴിഞ്ഞ് ഉണരുന്ന കരടികള്‍ ഭക്ഷണത്തിനായി ജനവാസ മേഖലകളിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.