മുട്ട കൊണ്ടൊരു വെറൈറ്റി അവിയൽ

By: 600028 On: Oct 5, 2021, 4:25 PM

മുട്ടഅവിയൽ

മുട്ട - 3

സബോള - 1

തേങ്ങ - 1/2 cup

മുരിങ്ങക്ക - 1

പച്ചമുളക് - 3

ജീരകം - 1/4 tsp

കറിവേപ്പില - 1 തണ്ട്

ഉപ്പ് - ആവശ്യത്തിന്

എണ്ണ - 3 tbsp

എണ്ണ ചൂടാക്കി പച്ചമുളക് , സബോള, കറിവേപ്പില എന്നിവ വഴറ്റുക. അതിലേക്കു മുരിങ്ങക്ക ചേർത്ത് വീണ്ടും വഴറ്റുക. തേങ്ങ, മഞ്ഞൾപ്പൊടി, ജീരകം എന്നിവ ചതച്ചു എടുക്കുക. ഈ അരപ്പും കുറച്ചു വെള്ളവും, ഉപ്പും കൂടി അതിലേക്കു ചേർത്ത് തിളപ്പിക്കുക. ഒന്ന് കുറുകുമ്പോൾ മുട്ട നാലായി മുറിച്ചത് ചേർത്ത് കുറച്ചു നേരം അടച്ചു വെച്ച് വേവിക്കുക. വെള്ളം വറ്റുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി കുറച്ചു കറിവേപ്പിലയും, പച്ച വെളിച്ചെണ്ണയും ചേർക്കുക.